മികവ് 2021: നാട്ടിക ഗവണ്മെന്റ് ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ മത്സ്യ തൊഴിലാളികളെയും എസ് എസ് എൽ സി-പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ മത്സ്യ തൊഴിലാളികളുടെ മക്കളെയും ആദരിച്ചു
നാട്ടിക -എങ്ങണ്ടിയൂർ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ അംഗങ്ങളായ മത്സ്യ തൊഴിലാളികളുടെ മക്കളിൽ 2020-2021ആക്കാദമിക് വർഷത്തിൽ എസ് എസ് എൽ സി-പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെയും സംഘത്തിന് കീഴിൽ മത്സ്യലേലം നടത്തുന്ന വള്ളങ്ങളിൽ ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടത്തിയ വള്ളങ്ങളിലെ തൊഴിലാളികളെയും ആദരിച്ചു. നാട്ടിക ഗവണ്മെന്റ് ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന 'മികവ് 2021' അനുമോദന ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ വിദ്യാർത്ഥികൾക്കും മത്സ്യ തൊഴിലാളികൾക്കും ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു. സമൂഹത്തിൽ താഴെ തട്ടിൽ നിൽക്കുന്ന മത്സ്യ തൊഴിലാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഫിഷറീസ് വകുപ്പും മത്സ്യഫെഡും സംയുക്തമായി പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ചെയർമാൻ അറിയിച്ചു. സംഘം പ്രസിഡണ്ട് അഡ്വ. പി ആർ വാസു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, പി എ സി എസ് ജില്ലാ ചെയർമാൻ എം എ ഹാരിസ് ബാബു, നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ എന്നിവർ സംസാരിച്ചു. സംഘം ഡയറക്ടർ വി എസ് സൂരജ് സ്വാഗതവും സെക്രട്ടറി വിജു സുരേഷ്ബാബു നന്ദിയും രേഖപെടുത്തി.