ചിമ്മിനി ഡാമിൻ്റെ ഷട്ടറുകൾ തുറക്കും.

ചിമ്മിനി ഡാമിൻ്റെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുക്കുന്നതിനാൽ ഷട്ടറുകൾ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി.

തൃശൂർ:

മെയ് 19ന് പകൽ 11 ന് ശേഷമാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. മെയ് 17ന് ഡാമിലെ ജലവിതാനം 60.2 മീറ്റർ എത്തിയതിനെ തുടർന്നാണ് തീരുമാനം. 60.31 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. ഡാമിൽ നിന്നും അധികജലം പുറത്തേക്ക് ഒഴുകുന്നതിനാൽ

കുറുമാലിപ്പുഴയിലെയും കരുവന്നൂർ പുഴയിലെയും ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

പുഴയിൽ ഇറങ്ങുന്നതിനും മത്സ്യബന്ധനം നടത്തുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Posts