സ്റ്റാര്‍ലിങ്കുമായി കിടപിടിക്കാനൊരുങ്ങി ചൈന; സ്വന്തം ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിക്കാൻ ചൈന
യുഎസ് കമ്പനി സ്റ്റാർലിങ്കുമായി മത്സരിക്കാനുള്ള തയാറെടുപ്പുമായി ചൈന. സ്റ്റാർലിങ്കിന്‍റെ ലോ എര്‍ത്ത് ഓര്‍ബിറ്റിലെ ഉപഗ്രഹ ശൃംഖലയ്ക്ക് സമാനമായി സ്വന്തം ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിക്കാനാണ് ചൈന പദ്ധതിയിടുന്നത്. ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിനു കീഴിൽ വരുന്ന സാറ്റലൈറ്റ് ഇന്‍റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. സ്റ്റാർലിങ്കിന് 3,500 ലധികം ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങളുണ്ട്. യുഎസിൽ മാത്രം ആയിരക്കണക്കിന് ഉപഭോക്താക്കളുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. കൂടുതൽ ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ എത്തിക്കാനാണ് സ്റ്റാർലിങ്കിൻ്റെ നീക്കം.