യുഎസ് വ്യോമാതിർത്തിയിലെ ചൈനീസ് ബലൂൺ; ആന്‍റണി ബ്ലിങ്കന്‍റെ ചൈന സന്ദർശനം റദ്ദാക്കി

മൊണ്ടാന: യു.എസ് വ്യോമാതിർത്തിയിൽ ചൈനീസ് ബലൂൺ കണ്ടെത്തിയതോടെ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ചൈനാ സന്ദർശനം അമേരിക്ക റദ്ദാക്കി. മൊണ്ടാനയിലെ ആണവ സംവേദന ക്ഷമതയുള്ള പ്രദേശത്താണ് ചൈനീസ് ബലൂൺ കണ്ടെത്തിയത്. ചൈനയുടെ നടപടി അമേരിക്കയുടെ സ്വാതന്ത്രാധികാരത്തെ ചോദ്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബീജിംഗ് സന്ദർശനം റദ്ദാക്കിയത്. ആന്‍റണി ബ്ലിങ്കൻ ഉചിതമായ സമയത്ത് മാത്രമേ ബീജിംഗിലേക്ക് പോകൂവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നടക്കുന്ന നയതന്ത്ര പ്രതിനിയുടെ ആദ്യ സന്ദര്‍ശനമാണ് റദ്ദാക്കിയത്. എന്നിരുന്നാലും, ചൈനീസ് ബലൂൺ വെടിവെച്ചിടേണ്ടെന്നാണ് പെന്‍റഗണിന്‍റെ തീരുമാനം. പെന്‍റഗണിന്‍റെ തീരുമാനത്തിന് പിന്നാലെ ബ്ലിങ്കന്റെ സന്ദർശനം റദ്ദാക്കിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നിരുന്നാലും, വെള്ളിയാഴ്ച മുതൽ യു.എസുമായുള്ള ബന്ധം വഷളാകാതിരിക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബലൂൺ നിയന്ത്രണം നഷ്ടപ്പെട്ട് എത്തിയതാണെന്നാണ് ചൈനയുടെ വിശദീകരണം. ബലൂൺ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നതാണെന്നും ചൈന അവകാശപ്പെട്ടു. ഈ ആഴ്ച ആദ്യം മൊണ്ടാന പ്രദേശത്താണ് ബലൂൺ കണ്ടെത്തിയത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ സിലോയുടെ കേന്ദ്രമാണ് മൊണ്ടാന. ബലൂൺ ഇന്‍റലിജൻസിന് ഭീഷണിയല്ലെന്നാണ് റിപ്പോർട്ടുകൾ. മധ്യ അമേരിക്കൻ മേഖലയിൽ കണ്ട ബലൂൺ കിഴക്കോട്ട് നീങ്ങി. കണ്ടെത്തിയ ബലൂൺ ചാരവൃത്തിക്ക് ഉപയോഗിക്കുന്നതാണെന്നാണ് ആരോപണം. 



Related Posts