ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിംഗ് ഇന്ന് സൗദി സന്ദർശിക്കും
റിയാദ്: മൂന്ന് ദിവസത്തെ സൗദി സന്ദർശനത്തിനായി ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിംഗ് ബുധനാഴ്ചറിയാദിലെത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് പ്രസിഡണ്ടിന്റെ സന്ദർശന വേളയിൽചൈന-ഗൾഫ്, ചൈന-അറബ് ഉച്ചകോടികൾ നടക്കും. ചൈന-അറബ് ഉച്ചകോടിയിൽ 14 അറബ് രാജ്യങ്ങളിലെപ്രസിഡണ്ടുമാരും ഭരണാധികാരികളും പങ്കെടുക്കും. ചൈനീസ് പ്രസിഡണ്ടിന്റെ സൗദി സന്ദർശനവുംഅതിനിടയിലെ ഉച്ചകോടികളും അറബ്-ചൈന ബന്ധത്തിലെ നാഴികക്കല്ലാകുമെന്ന് നയതന്ത്ര വൃത്തങ്ങൾപറഞ്ഞു. 110 ബില്യൺ റിയാലിൽ കൂടുതൽ വിലവരുന്ന കരാറുകൾ സൗദി-ചൈന ഉച്ചകോടിയിൽ ഒപ്പുവെക്കും. 20 ലധികം കരാറുകളിലും ഒപ്പുവെക്കും.