കോളറ സ്ഥിതികരിച്ചു; കോഴിക്കോട്
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ എടക്കാട് സ്വദേശിയായ ശശിധരനാണ് കോളറ സ്ഥിരീകരിച്ചത്. ഈ കഴിഞ്ഞ 16ന് വയറിളക്കം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശശിധരൻ. മണിപ്പാലിലെ ലാബില്‍ നടത്തിയ മലപരിശോധനയിലാണ് ഇയാള്‍ക്ക് കോളറ ബാധിച്ചതായി സ്ഥിരീകരിച്ചത്.
വിബ്രിയോ കോളറെ എന്ന ബാക്ടീരിയ മൂലം ചെറുകുടലിലുണ്ടാവുന്ന അണുബാധയാണ് കോളറ. വൃത്തി ഹീനമായ സ്ഥലങ്ങളിലാണ് കോളറ വ്യാപിക്കാനുള്ള സാധ്യത ഏറേയും. കോളറ ബാധിച്ചയാള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ വഴിയുംരോഗം പടരുന്നതിന് കാരണമാവുന്നുണ്ട്.
ഏറെ നാള്‍ നീണ്ടുനില്‍ക്കുന്ന കഞ്ഞിവെള്ളത്തിന്റെ രൂപത്തിലുള്ള തുടര്‍ച്ചയായ മലവിസര്‍ജനം, ചര്‍ദി, ഓക്കാനം, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത് കൂടാതെ പനി, ശക്തമായ വയറുവേദ എന്നിവയും വരാം. നിര്‍ജലീകരണം ബാധിച്ച് മരണം വരെ സംഭവിക്കാനിടയുണ്ട്.
ആരോഗ്യവകുപ്പിന്‍റെയും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ജില്ലയിലെ ഭക്ഷണശാലകളില്‍ പരിശോധന ശക്തമാക്കുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.