ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ ആഘോഷിച്ച് എടമുട്ടം ക്രിസ്തുരാജ ദേവാലയം

എടമുട്ടം : ക്രിസ്തുരാജ ദേവാലയത്തിൽ ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ ആഘോഷിച്ചു. ഫാദർ ജോണി മേനാച്ചേരി ,

ഫാദർ വർഗീസ് പുത്തെൻപുരക്കൽ, ഫാദർ ജോർജ് നേരെപറമ്പിൽ, കൈക്കാരന്മാർ ആയ ക്ലെമെന്റ് കുരുതുകുളങ്ങര , റോയ് പുളിക്കോട്ടിൽ ,

തിരുനാൾ ജനറൽ കൺവീനർ ജോയ് തടിക്കാരൻ , ജോർജ് ഫ്രാൻസിസ് , സിബിൻ സാബു , റിച്ചാർഡസൺ ബെന്നി , മെൽവിൻ ആന്റണി എന്നിവർ നിലവിളക്ക് കൊളുത്തി തിരുന്നാൾ കർമങ്ങൾക്ക് തുടക്കം കുറിച്ചു . ഫാദർ ജോണി മേനാച്ചേരി മുഖ്യ കർമ്മികൻ ആയ തിരുക്കർമ്മങ്ങളിൽ ഫാദർ വർഗീസ് പുത്തെൻപുരക്കൽ, ഫാദർ ജോർജ് നേരെപറമ്പിൽ എന്നിവർ സഹകാർമ്മികർ ആയി പങ്കുകൊണ്ടു.

ഫാദർ ടിന്റോ ഞാറെക്കാടൻ സന്ദേശം നൽകി. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പരിപാടിയിൽ ഇടവക അംഗങ്ങൾ പങ്കെടുത്തു .

Related Posts