വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന നിരക്ക് ഉയർന്നതെന്ന പ്രചരണം നിക്ഷേധിച്ച് സിയാല്‍.

വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന നിരക്ക് കൂടുതലാണെന്ന പ്രചരണം നിഷേധിച്ച് സിയാൽ. യു എ യിലേക്ക് പോകുന്നവർക്കുള്ള കൊവിഡ് പരിശോധനക്ക് വിമാനത്താവളങ്ങളില്‍ 2500 രുപയാണ് ഈടാക്കുന്നത്. ഇത് കോള്ളയാണെന്നും കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നുമൊക്കെയുള്ള ചര്‍ച്ചകൾ സമൂഹമാധ്യമങ്ങളില്‍ സജീവുമാണ്. ഈടാക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിരക്കാണെന്നും അതെസമയം വിദേശത്തുനിന്ന് വരുന്നവര്‍ക്കും പരിശോധനക്ക് തുക ഈടാക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും, വരുന്നവര്‍ക്ക് വിമാനത്താവളത്തിനുള്ളിലുള്ള കൊവിഡ് പരിശോധനകള്‍ സൗജന്യമെന്നും സിയാൽ പറഞ്ഞു.

മറ്റു രാജ്യങ്ങളില്‍ പോകാന്‍ 500 രുപയുടെ ആർ ടി പി സി ആര്‍ പരിശോധനാഫലം മതിയെന്ന കാര്യം എടുത്തുകാട്ടിയാണ് പല ചര്‍ച്ചകളും. ഇതെല്ലാം തെറ്റിദ്ധാരണ മുലമെന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവ അതോറിറ്റി പറയുന്നത്. യു എ ഇ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആര്‍ പരിശോധന ഫലം മതി. യു എ ഇ യാത്രക്കാര്‍ക്ക് അരമണിക്കൂര്‍ കൊണ്ട് ഫലം ലഭിക്കുന്ന അതിവേഗ സംവിധാനമായ റാപ്പിഡ് ആർ ടി പി സി ആര്‍ പരിശോധനയാണ് നടത്തുന്നത്. ഇത് ചിലവേറിയതാണെന്നും അതാണ് നിരക്കുകള്‍ തമ്മില്‍ അന്തരമുണ്ടാകാന്‍ കാരണമെന്നും സര്‍ക്കാർ നിര്‍ദ്ദേശിച്ച തുക മാത്രമെ ഈടാക്കുന്നുള്ളുവെന്നും സിയാല്‍ വിശദീകരിച്ചു.

Related Posts