മുളങ്കുന്നത്തുകാവ് ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് കൊവിഡ് പ്രതിരോധത്തിനായി സി ഐ ടി യുവിന്റെ സഹായം.
തൃശൂരിൽ കൊവിഡ് പ്രതിരോധത്തിനായി സി ഐ ടി യുവിന്റെ സഹായം.
മുളങ്കുന്നത്തുകാവ്:
സി ഐ ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അൾട്രാ ഫിൽട്രേഷൻ പ്ലാന്റും ജീവൻരക്ഷാ മരുന്നുകളും മറ്റു അവശ്യ സാമഗ്രികളും കൈമാറി. സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം പി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.
കൊവിഡ് വാർഡുകളിലേക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായി രണ്ട് ലക്ഷം രൂപ ചിലവിലാണ് അൾട്രാ ഫിൽട്രേഷൻ പ്ലാൻറ് സജ്ജമാക്കിയിരിക്കുന്നത്. മണിക്കൂറിൽ 1000 ലിറ്റർ ശുദ്ധീകരണ ശേഷിയുള്ളതാണ് അൾട്രാ ഫിൽട്രേഷൻ പ്ലാൻറ് നിലവിലെ എട്ട് കൊവിഡ് വാർഡുകളിലേക്ക് ആവശ്യമുള്ളതിൽ അധികം വിതരണ ശേഷിയുള്ളതിനാൽ കൊവിഡ് ഇതര വാർഡുകളിലേക്കും പ്രയോജനപ്പെടുത്താൻ സാധിക്കും.