ദുരന്ത മുഖങ്ങളിൽ കൈതാങ്ങാവാൻ സി ഐ ടി യു; 'റെഡ് ബ്രിഗേഡ്' വരുന്നു
തിരുവനന്തപുരം: അപകടങ്ങളില്‍ രക്ഷകരാകാന്‍ സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി ഒരുങ്ങുന്നു. ചുമട്ടുതൊഴിലാളികളുടെ സന്നദ്ധ സംഘടന സംസ്ഥാനത്തുടനീളം 5,000ത്തോളം പേരെയാണ് സജ്ജമാക്കുന്നത്. സംഘടനയുടെ ശക്തികേന്ദ്രങ്ങളിൽ 500 അംഗങ്ങളും മറ്റ് സ്ഥലങ്ങളിൽ 250 അംഗങ്ങളും ഉണ്ടാകും. റോഡപകടത്തിൽപ്പെട്ടവർക്കും പൊള്ളലേറ്റവർക്കും അടിയന്തര പരിചരണം നൽകുന്നതിനുള്ള പരിശീലനം ഐ എ .എ ഇതിനകം നൽകിയിട്ടുണ്ട്. ഇതിനായി 45 വയസ്സിന് താഴെയുള്ള ആരോഗ്യവാന്മാരും സേവാമനസ്‌കരുമായ തൊഴിലാളികളെയാണ് തിരഞ്ഞെടുക്കുക