സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ കുവൈറ്റിലെ അഞ്ചാമത് ശാഖ ഖൈത്താനിൽ തുറന്നു

സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ അഞ്ചാമത് ശാഖ ഖൈത്താനിൽ പ്രവർത്തനം ആരംഭിച്ചു . ധാവി ജൽവി അൽ ഒതൈബി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കുവൈറ്റ് മുൻ എംപി ഡോ.ദൈഫുള്ള ബു റമയ്യ , സിറ്റി ക്ലിനിക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നൗഷാദ്, ലുലു ഹൈപ്പർ ഡയറ്കടർ മുഹമ്മദ് ഹാരിസ് , ഡോ. യാക്കോബ് അബ്ദുൾ കരീം അൽ ലഹൗ,ഒമർ അൽ കിനായ്, അബ്ദുൾ അസീസ് അൽ ഗരീബ്, മുഹമ്മദ് റാഫി അൽ അവാദി , സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു . അറബി ഉൾപ്പെടെ എല്ലാ ഭാഷകളിലും സംസാരിക്കാൻ കഴിയുന്ന പരിചയസമ്പന്നരായ ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും റിസപ്ഷൻ സ്റ്റാഫും അടങ്ങുന്ന മികച്ച ടീമാണ് ഖൈത്താൻ ശാഖയിൽ ഉള്ളതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഉദ്ഘാടനത്തിന്റെ ഭാഗമായി 1000 സൗജന്യ ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്, 1880020 എന്ന നമ്പറിൽ വിളിച്ചോ വാട്ട്‌സ്ആപ്പ് മുഖേനയോ ബന്ധപ്പെടാം.

Related Posts