സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി; കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും
കോഴിക്കോട്: ലൈംഗികാതിക്രമക്കേസിൽ കീഴടങ്ങിയ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ വടകര ഡിവൈഎസ്പി യുടെ ഓഫീസിലെത്തിയാണ് സിവിക് ചന്ദ്രൻ കീഴടങ്ങിയത്. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കി ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്ന് രാവിലെ അഭിഭാഷകർക്കൊപ്പം ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സിവിക് ചന്ദ്രനെ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും.