സിവില്‍ സര്‍വീസ് പരീക്ഷ; തൃശൂര്‍ സ്വദേശിനി മീരയ്ക്ക് ആറാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 836 പേർ യോഗ്യത നേടി. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും കരസ്ഥമാക്കി.

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 836 പേർ യോഗ്യത നേടി. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശൂർ സ്വദേശിയായ കെ മീര ആറാം റാങ്ക് നേടി. ആദ്യ ആറ് റാങ്കുകളിൽ അഞ്ചും വനിതകൾക്കാണ്. മലയാളികളായ മിഥുൻ പ്രോംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ പതിനാലാം റാങ്കും സ്വന്തമാക്കി. പി ശ്രീജ ( 20), അപർണ രമേശ് ( 35), അശ്വതി ജിജി ( 41), നിഷ (51), വീണ എസ് സുധൻ ( 57), അപർണ എംബി (62), പ്രസന്നകുമാർ ( 100), ആര്യ ആർ നായർ (113), കെഎം പ്രിയങ്ക (121), പി ദേവി (143), അനന്തു ചന്ദ്രശേഖർ ( 145), എംബി ശിൽപ (147), രാഹുൽ ആർ നായർ (154 ), എംഎൽ രേഷ്മ (256), കെ അർജുൻ (257) തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ.

Related Posts