ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു
By NewsDesk
ജമ്മു കശ്മീരിലെ ഷോപ്പിയാനിൻ സൈനപോര മേഖലയിലെ ചെർമാർഗിൽ ഭീകരവിരുദ്ധ ഓപ്പറേഷനിടെ രണ്ട് സൈനികർ കൊല്ലപ്പെട്ടു.
തെക്കൻ കശ്മീരിൽ ഇന്ന് രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു ഭീകരനും കൊല്ലപ്പെട്ടതായാണ് വാർത്താ ഏജൻസികൾ നൽകുന്ന വിവരം.
ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. വിശദ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.