തുല്യത പഠനത്തിൽ പ്ലസ് 2 പരീക്ഷയിൽ ഉയർന്ന വിജയം കൈവരിച്ച ബിന്ദു ഗ്രേഷിനെ അനുമോദിച്ചു.

തൃപ്രയാർ: തുല്യത പഠനത്തിൽ പ്ലസ് 2 പരീക്ഷയിൽ 83% മാർക്ക് നേടി തളിക്കുളം ബ്ലോക്കിലെ ഏറ്റവും ഉയർന്നവിജയം കൈവരിച്ച ബിന്ദു ഗ്രേഷിനെ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറഷൻ നാട്ടിക പഞ്ചായത്ത്‌കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിന്ദുവിന്റെ വിജയം തുല്യതപഠനത്തിന് പ്രോത്സാഹനവും, പ്രചോദനവുമാണന്ന് ഉപഹാരവും നൽകി കൊണ്ട് അനിൽ പുളിക്കൽ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് സുമന ജോഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് പി വിനുമധുരം നൽകി. തുടർവിദ്യാഭ്യാസ കോർഡിനേറ്റർ സിന്ധു എ സിനെ പ്രത്യേകം അഭിനന്ദിച്ചു. എ എൻസിദ്ധപ്രസാദ്, സി ജി അജിത് കുമാർ, പി വി ജനാർദ്ദനൻ, റസീന ഖാലിദ്, ശ്രീധർശ് വടക്കൂട്ട്, ബിന്ദു എ ഡി, സിആർ സ്മിജ, അശ്വതി പി വിനോദ്, തുടങ്ങിയവർ പങ്കെടുത്തു.

ബിന്ദു പ്രദീപ് സ്വാഗതവും, പി.കെ.ശശികല നന്ദിയും പറഞ്ഞു.

Related Posts