കൊടകര ബ്ലോക്ക് പഞ്ചായത്തിൽ ക്ലീൻ ഓഫീസ് ഡ്രൈവ്
കൊടകര: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെയും ആസാദി കാ അമൃത് മഹോത്സവിന്റെയും ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വാർഷിക ആഘോഷങ്ങളുടെയും ഭാഗമായി ക്ലീൻ ഓഫീസ് ഡ്രൈവ് ക്യാമ്പയിൻ സംഘടിപ്പിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്ത്. ക്യാമ്പയിൻ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.അൽജോ പുളിക്കൻ അധ്യക്ഷത വഹിച്ചു. വൃത്തിയുള്ള ഇടങ്ങളിൽ മാത്രമേ കൃത്യമായി ജോലി നിർവഹണം സാധ്യമാകൂ എന്ന ആഹ്വാനത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസി ഫ്രാൻസിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസി വിൽസൺ, ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ പോൾസൺ തെക്കുംപീടിക, അസൈൻ ടി കെ, ഇ കെ സദാശിവൻ, സതി സുധീർ, സജിത രാജീവൻ, മിനി ഡെന്നി പനോക്കാരൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയഘോഷ് പി ആർ കൂടാതെ എം പി കെ ബി വൈ ഏജന്റുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഓഫീസിലെ മറ്റു ജീവനക്കാർ എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. എല്ലാ ഘടക സ്ഥാപനങ്ങളും ഐഎസ്ഒ നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഓഫീസിലെ ഫയലുകൾ റെക്കോർഡ് റൂമിൽ ക്രമീകരിക്കുന്നതിനും സജ്ജമാക്കി.