ശക്തമായ കാറ്റിനും ഉയർന്ന തിരമാലക്കും സാധ്യത.

മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രതാ പാലിക്കുക.

തിരുവനന്തപുരം:

ഇന്ന് മുതൽ ജൂൺ 3വരെ കന്യാകുമാരി തീരത്തും, കേരള തീരത്തും, ലക്ഷദ്വീപ്-മാലിദ്വീപ് പ്രദേശങ്ങളിലും, തെക്കൻ ശ്രീലങ്കൻ തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂൺ 5 വരെ തെക്കുപടിഞ്ഞാറൻ അറബികടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത.

തെക്കൻ തമിഴ്‌നാട് തീരത്ത് (കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെ) ജൂൺ 01 രാത്രി 11. 30 വരെ 3.0 മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Related Posts