മെയ് 16 വരെ ശക്തമായ മഴക്കും കാറ്റിനും സാധ്യത.
അറബി കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; ടൗട്ടെ ചുഴലിക്കാറ്റ് നാളെ.
തിരുവനന്തപുരം :
തെക്കു കിഴക്കൻ അറബി കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളിൽ ലക്ഷദ്വീപിനടുത്തായി കൂടുതൽ ശക്തി പ്രാപിക്കും. ടൗട്ടെ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യത. 12 മണിക്കൂറിൽ അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും വടക്കൻ കേരളത്തിനും തെക്കൻ കർണാടകത്തിനും ഇടയിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലികാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ സഞ്ചാരം കേരള തീരത്തിനോട് അടുത്തു കിടക്കുന്നതിനാൽ മെയ് 16 വരെ തീവ്രമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.