കുഴി അടച്ചിട്ട് മതി ഇനി പിരിവ് ; വി.ഡി. സതീശന്‍
തിരുവനന്തപുരം: റോഡ് നന്നാക്കാതെ ടോൾ പിരിവ് അനുവദിക്കരുതെന്നും ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അങ്കമാലിയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും അത് വ്യവസ്ഥിതി നടത്തിയ കൊലപാതകമാണെന്നും വി ഡി സതീശൻ പറഞ്ഞു. ദേശീയപാതയിൽ കുഴിയിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതകളിലെയും പി.ഡബ്ല്യു.ഡി റോഡുകളിലെയും കുഴികളെക്കുറിച്ച് നിയമസഭയിൽ ചർച്ച ആവശ്യപ്പെട്ടപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി തങ്ങളെ പരിഹസിക്കുകയായിരുന്നുവെന്നും കഴിഞ്ഞ വർഷത്തെപ്പോലെ കുഴികൾ ഇപ്പോൾ ഇല്ലെന്നാണ് പ്രതികരിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു. ഗ്യാരണ്ടീഡ് റോഡുകളുടെ അറ്റകുറ്റപ്പണികൾ അതാത് കരാറുകാറെക്കൊണ്ട് ചെയ്യിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ഇക്കാര്യത്തിൽ ദേശീയപാതാ വകുപ്പും തെറ്റായ നടപടികളാണ് സ്വീകരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.