ജെൻ്റർ റിസോഴ്സ് സെൻററിൻ്റെ ഭാഗമായി തെരുവു നാടക ക്യാമ്പിന്റെ ക്യാമ്പിൻ്റെ സമാപനം വലപ്പാട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടത്തി
തൃശൂർ: വലപ്പാട് ഗ്രാമപഞ്ചായത്തിലെ 21-22 വർഷത്തിലെ പദ്ധതി പ്രകാരമുള്ള ജെൻ്റർ റിസോഴ്സ് സെൻററിൻ്റെ ഭാഗമായി തെരുവു നാടക ക്യാമ്പിൻ്റെ സമാപനം വലപ്പാട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടത്തി. പരിപാടി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി ആർ ജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വലപ്പാട് പഞ്ചായത്തിലെ ഐ സി ഡി എസ് സൂപ്പർവൈസർ ഷീനത്ത് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമക്കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ , വലപ്പാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ തപതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അനിത കാർത്തികേയൻ എന്നിവർ ആശംസകൾ അറിയിച്ചു. തെരുവുനാടകത്തിൻ്റെ പരിശീലകരായ ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് അധ്യാപകരായ സൈജിത്ത് എൻ എസ്, ആൽവിൻ തോമസ് എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്തിലെ ഭരണ സമിതി അംഗങ്ങളായ ഇ പി അയജ് ഘോഷ്, സിജി, രശ്മിഷിജോ, മണിലാൽ, മണി ഉണ്ണികൃഷ്ണൻ, സ്കൂൾ കൗൺസിലർ ചിത്തിര സി വി എന്നിവർ പങ്കെടുത്തു. കമ്മ്യൂണിറ്റി വുമൺ ഫസിലിറ്റേറ്റർ ചാരുത ടി ആർ പരിപാടിയിൽ നന്ദി അറിയിച്ചു. തുടർന്ന് ചന്തപടി സെൻ്ററിൽ വച്ച് വലപ്പാട് ജി വി എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥിനികൾ അഗ്നി ചിറകുകൾ എന്ന തെരുവു നാടകം അവതരിപ്പിച്ചു.