മലയാളി വിദ്യാർഥികളുടെ രക്ഷാദൗത്യത്തിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി
ഉക്രയ്നിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കൂടുതൽ സൗകര്യങ്ങൾ ഇതിനായി ഏർപ്പെടുത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കീവിൽ വാരാന്ത്യ കർഫ്യൂ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് വരാൻ തയ്യാറെടുത്തിരിക്കുന്ന വിദ്യാർഥികൾക്ക് പടിഞ്ഞാറൻ പ്രവിശ്യയിലേക്ക് പോകാൻ അവിടത്തെ റെയിൽവേ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രത്യേക ട്രെയിൻ സർവീസ് ഉക്രയ്ൻ റയിൽവേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ മലയാളി വിദ്യാർഥികൾ ശ്രദ്ധിക്കണം. യാത്രയിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.