കനല്‍ ജെന്റര്‍ സെന്‍സിറ്റൈസേഷന്‍ പരിശീലനം നടന്നു
ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ മഹിളാ ശക്തികേന്ദ്ര, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുമായി ചേര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 'കനല്‍' ജെന്റര്‍ സെന്‍സിറ്റൈസേഷന്‍ പരിപാടിയുടെ 36-ാമത്തെ ബാച്ച് പരിശീലനം കേരളവര്‍മ്മ കോളേജില്‍ സംഘടിപ്പിച്ചു. തൃശൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി പി എസ് നിഷി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി മീര അധ്യക്ഷത വഹിച്ചു. കേരളവര്‍മ്മ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നാരായണ മേനോൻ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജെന്റര്‍ റിസോഴ്‌സ് ട്രെയിനര്‍ അഡ്വ.കെ വിജയ ക്ലാസിന് നേതൃത്വം നല്‍കി. മഹിളാ ശക്തി കേന്ദ്ര വനിതാ ക്ഷേമ ഓഫീസര്‍ സൗമ്യ കാത്തപ്പിള്ളി സ്വാഗതം ആശംസിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ കോളേജിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.