32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ തിരികെ അയച്ച് കോസ്റ്റ് ഗാർഡ്

ഡൽഹി: ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് തിരിച്ചയച്ചു. കഴിഞ്ഞ മാസമുണ്ടായ ചുഴലിക്കാറ്റിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് കോസ്റ്റ് ഗാർഡിൻ്റെ താജുദ്ദീൻ എന്ന കപ്പലിലേക്കാണ് മടക്കി അയച്ചത്. ചുഴലിക്കാറ്റിൽ ബോട്ട് തകർന്നപ്പോൾ മത്സ്യത്തൊഴിലാളികൾ വലയിലും മറ്റ് ഒഴുകിനടക്കുന്ന അവശിഷ്ടങ്ങളിലും പിടിച്ച് ഏകദേശം 24 മണിക്കൂറോളം ചെലവഴിച്ചു. പിന്നീട് ഓഗസ്റ്റ് 20ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ആകെയുള്ള 32 പേരിൽ 27 പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ബാക്കി അഞ്ചുപേരെ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.

Related Posts