കൊച്ചിൻ ചാനൽ കമ്മ്യൂണിക്കേഷൻസ് ഓൾ കേരള മെഹന്ദി മത്സരം സംഘടിപ്പിച്ചു
തൃപ്രയാർ: കൊച്ചിൻ ചാനൽ കമ്മ്യൂണിക്കേഷൻസ് ഓൾ കേരള മെഹന്ദി മത്സരം സംഘടിപ്പിച്ചു. മത്സരത്തിൻ്റെ ഉദ്‌ഘാടന കർമ്മം തൃശ്ശൂർ എം പി ടി എൻ പ്രതാപൻ താന്നിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽ കുമാറിന് മൈലാഞ്ചി ഇട്ടു കൊണ്ട് നിർവഹിച്ചു. തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ചാനൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഷൌക്കത്ത് ശാന്തി പുരത്ത് സ്വാഗതം പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സി എം നൗഷാദ് അധ്യക്ഷത വഹിച്ചു. താന്നിയം പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽകുമാർ മുഖ്യ അതിഥിയായി. അനിൽ പുളിക്കൽ, കെ എ ഹാരൂൺ റഷീദ്, ഹരീഷ് മാസ്റ്റർ, സി ജെ അജിത്ത് കുമാർ, കെ ദീലിപ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജില്ലാ അടിസ്ഥാനത്തിൽ 60 ഓളം ടീമുകൾ പങ്കെടുത്തത്തിൽ ഫസ്റ്റ് പ്രൈസ് അസ്മാബി കെ എസ് കൂളിമുട്ടം , സെക്കന്റ് പ്രൈസ് ഷബാന ഭാനു മടക്കത്തറ മണ്ണുത്തി, തേർഡ് പ്രൈസ് ഫാദിയ കെ എഫ് ചെളിങ്ങാട് കൈപ്പമംഗലം എന്നിവർ നേടി. സൈഫുന്നീസ പഴുവിൽ, നൗഷിജ ആഷിക്, നാജി ജാവഹീർ എന്നിവർ മുഖ്യ ജെഡ്ജസുകളായി. 12 ജില്ലകളിലായി നടക്കുന്ന മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുത്തവർക്ക് കോഴിക്കോട് വച്ച് നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.