മുന്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസിന് യാത്രയയപ്പ് നല്‍കി.

തൃശ്ശൂർ:

തൃശൂരില്‍ നിന്നും സ്ഥാനമൊഴിഞ്ഞ മുന്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസിന് ജില്ലാ ആസൂത്രണ സമിതി, ജില്ലാ വികസന സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ ആസൂത്രണ ഭവന്‍ ഹാളില്‍ യാത്രയയപ്പ് നല്‍കി. എം എല്‍ എമാരുടെയും ജില്ലാ പഞ്ചായത്തിന്‍റെയും വിവിധ വകുപ്പുകളുടെയും ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് അധ്യക്ഷത വഹിച്ചു.

രണ്ടു വര്‍ഷത്തോളം തൃശൂരിലെ കലക്ടറായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനായത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയായിരുന്നുവെന്നും പ്രളയം, കൊവിഡ് കാലഘട്ടമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏവരെയും ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കാനായെന്നും ഏറെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനായതായും എസ് ഷാനവാസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

എം എല്‍ എമാരായ ഇ ടി ടൈസണ്‍ മാസ്റ്റര്‍, പി ബാലചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, കെ കെ രാമചന്ദ്രന്‍, എന്‍ കെ അക്ബര്‍, വി ആര്‍ സുനില്‍കുമാര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, അസിസ്റ്റന്‍റ് കലക്ടര്‍ സൂഫിയാന്‍ മുഹമ്മദ്, ജില്ലാ വികസന കമ്മീഷണര്‍ അരുണ്‍ വിജയന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts