സഹപാഠിയുടെ കാവ്യരചനയ്ക്ക് പിൻതുണയുമായി കലാലയ സുഹൃത്തുക്കളുടെ കാവ്യ സംഗമം .
തൃപ്രയാർ :എഴുത്തുകാരിയും അദ്ധ്യാപികയുമായ ചന്ദ്രതാരയ്ക്ക് പിൻതുണയുമായാണ് കലാലയ സുഹൃത്തുക്കൾ കവിയുടെ ഗൃഹാങ്കണത്തിൽ സഹൃദയ സദസ്സ് ഒരുക്കിയത്. ചാന്ദ്രതാരയുടെ പ്രഥമ പുസ്തകമായ അമ്മിണി കുമ്മിണിയുടെ പ്രകാശനം റവന്യു മന്ത്രി കെ രാജൻ കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു. കോവി ഡ് പ്രോട്ടോക്കോൾ പാലിച്ചതിനാൽ കലാലയസുഹൃത്തുക്കൾക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കവിക്ക് പിൻതുണയുമായ് സുഹൃത്തുക്കൾ സഹൃദയ സദസ്സ് ഒരുക്കിയത്. ശ്രീനാരായണ കോളേജ് 81-83 പ്രീഡിഗ്രി ബാച്ചിൻ്റെ കൂട്ടായ്മ ഇന്ന് തൃപ്രയാറിലെ നൃത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടന്ന സഹപാഠിയായ ചന്ദ്രതാരയുടെ 'അമ്മിണി കുമ്മിണി' കവിതാ സമാഹാരത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ആശംസകളറിയിക്കുകയും ചെയ്തു.
പ്രദീപ് പുളിക്കൽ
അഡ്വ. ഉഷ കെ. ഡി.
സലിം ദിവാകരൻ
മുരളി ഐ പി
എന്നിവർ സംസാരിച്ചു
മുരളി ഐ പി
ദീപു എൻ എസ്
പ്രദീപ് പുളിക്കൽ
റഷീദ് വി.എ
ദേവദാസ് കെ.ആർ
സുധീഷ് ഇ.ബി
സുഭാഷ് എം ഡി
പവിത്രൻ വാലിപ്പറമ്പിൽ
രാമചന്ദ്രൻ വി.കെ.
സലിം ദിവാകരൻ
സുതൻ കെ.കെ
സുധ കെ.ജി
ജിഷ ടി.ആർ
പ്രീത കെ.ആർ
അഡ്വ. ഉഷ കെ. ഡി.
ഷീബ കെ.വി.എന്നിവർ ചടങ്ങിൽ പങ്കെടുത്തു