എംഡിഎംഎയും കഞ്ചാവുമായി കോളജ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
By NewsDesk

കൊച്ചി: പെരുമ്പാവൂര്‍ അറക്കപ്പടിയില്‍ നിന്ന് മയക്കു മരുന്നുമായി കോളജ് വിദ്യാര്‍ത്ഥികള്‍ പിടിയിലായി. മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍ നിന്നും എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.