വർണ്ണാഭമായി വലപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി പാസിങ് ഔട്ട് പരേഡ്

വലപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2019-2020 വർഷത്തിലെ സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ വർണാഭമായ ചടങ്ങുകളോടെ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ജനറൽ സല്യൂട്ട് സ്വീകരിച്ചു. പ്രധാന അധ്യാപിക ജിഷ കെ സി, സബ് ഇൻസ്പെക്ടർ വിജു പൗലോസ്, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ഷിനിത ആഷിഖ് എന്നിവർ പരേഡ് ഫ്രണ്ട്സ് സല്യൂട്ട് സ്വീകരിച്ചു.

ദേശീയപതാകയെ സാക്ഷിനിർത്തി സബ് ഇൻസ്പെക്ടർ വിജു പൗലോസ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാചകങ്ങൾ ഏറ്റു പറഞ്ഞുകൊണ്ട് കേഡറ്റുകൾ ഉത്തമ പൗരന്മാരായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.

സി പി ഒ മാരായ ഡാഗി വി പി, ഷീജ കെ കെ , ഡി ഐ സി പി ഒ മിഥുന്‍ലാൽ, റിട്ട. എസ് ഐ വിജയകുമാർ എൻ കെ എന്നിവരുടെ മേൽനോട്ടത്തിൽ നയനാനന്ദകരമായ പരേഡ് നടന്നു. പരേഡ് കമാൻഡർ മാരായ പവിത്ര പ്രേം കെ, ദേവനന്ദ ഐ എം, അമ്രാൻ പി എസ് എന്നിവർക്ക് ഉപഹാരം നൽകി. ഡി ഐ സി പി ഒ മിഥുന്‍ലാൽ, റിട്ട.എസ് ഐ വിജയകുമാർ എൻ കെ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.

ഫ്ലാഗ് മാർച്ച് നടത്തിയ കേഡറ്റുകൾ ലക്ഷ്മിപ്രിയ ടി എസ്, ആമിന ഫിദ കെ എം, സാന്ദ്ര വി ആർ പരേഡിന് താളമേകിയ കേഡറ്റ് നസീബ എ ബി എന്നിവർ പ്രത്യേക പ്രശംസക്ക് പാത്രമായി.

Related Posts