സപ്ലൈകോ സ്‌പെഷ്യല്‍ ജില്ലാ ഫെയറിന് തുടക്കം

വിഷു, ഈസ്റ്റര്‍, റംസാന്‍, ഈദ് ആഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തില്‍ ജില്ലാ ഫെയര്‍ സംഘടിപ്പിച്ചു. സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ ആരംഭിച്ച ജില്ലാ ഫെയര്‍ പി ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മെയ് നാല് വരെയാണ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

മട്ട അരി കിലോ 24 രൂപ, ജയ അരി 25 രൂപ, കുറുവ അരി 25, പച്ചരി 23, പയര്‍ 47, പഞ്ചസാര 24, ചെറുപയര്‍ 76, ഉഴുന്ന് പരിപ്പ് 68, കടല 45, മല്ലി 81, ശബരി വെളിച്ചെണ്ണ അര കിലോ 46 തുടങ്ങിയ അവശ്യവസ്തുക്കള്‍ മിതമായ നിരക്കിലാണ് ഫെയറില്‍ ലഭ്യമാകുക. മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ പി ആര്‍ ജയചന്ദ്രന്‍ ആദ്യവില്‍പന നടത്തി. പാലക്കാട് സപ്ലൈകോ അസിസ്റ്റന്റ് മേഖലാ മാനേജര്‍ കെ സതീഷ് കുമാര്‍, ജില്ലാ സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ ആശ ടി ജെ എന്നിവര്‍ പങ്കെടുത്തു.

Related Posts