കോമൺവെൽത്ത് സമാപനം: ശരത് കമലും നിഖാത് സെറിനും പതാകയേന്തും

ബര്‍മിങ്ങാം: ഇന്ന് കൊടിയിറങ്ങുന്ന 2022 കോമൺവെൽത്ത് ഗെയിംസിന്‍റെ സമാപന ചടങ്ങിൽ ബോക്‌സര്‍ നിഖാത് സരിനും ടേബിള്‍ ടെന്നീസ് താരം ശരത് കമലും ഇന്ത്യയെ നയിക്കും. നാല് മെഡലുകൾ നേടിയ 40കാരനായ ശരത് കമൽ ഇത്തവണ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പുരുഷ ടീം, മിക്സഡ് ടീം വിഭാഗങ്ങളിൽ സ്വർണം നേടിയ ശരത് പുരുഷ ഡബിൾസ് വിഭാഗത്തിൽ വെള്ളിയും നേടി. പുരുഷ സിംഗിൾസിൽ അദ്ദേഹം ഇന്ന് ഫൈനൽ കളിക്കും. ഇതോടെ ശരത്തിന്‍റെ മൊത്തം മെഡൽ നേട്ടം അഞ്ചായി ഉയരും. വനിതകളുടെ 50 കിലോഗ്രാം ലൈറ്റ് ഫ്ലൈവെയ്റ്റ് വിഭാഗത്തിലാണ് നിഖാത് സരിൻ സ്വർണം നേടിയത്. ഉദ്ഘാടനച്ചടങ്ങില്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിംഗുമാണ് ഇന്ത്യൻ ടീമിനെ നയിച്ചത്.

Related Posts