കോമണ്‍വെല്‍ത്ത് ഗെയിംസ്: ചരിത്ര മത്സരത്തിന് ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും; ആദ്യ മത്സരം ഇന്ത്യ– ഓസ്ട്രേലിയ
ബർമിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന വനിത ക്രിക്കറ്റിന്‍റെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ടി20 ഫോര്‍മാറ്റില്‍ വൈകീട്ട് 3.30ന് എഡ്‌ജ്‌ബാസ്റ്റണിലാണ് മത്സരം ആരംഭിക്കുക. ഹര്‍മന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
കഴിഞ്ഞ ആഴ്‌ച തന്നെ യുകെയിലെത്തിയ ഇന്ത്യന്‍ സംഘം മികച്ച തയ്യാറെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ട് ആശങ്കയാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര നേടിയെത്തുന്ന ഇന്ത്യ മികച്ച ഫോമിലാണ്. മറുവശത്ത് നിലവിലെ ലോക ചാമ്പ്യന്മാരാണ് ഓസീസ്. പാകിസ്ഥാനെതിരായ പരമ്പര നേടിയെത്തുന്ന ഓസീസ് ഇന്ത്യയ്‌ക്ക് കനത്ത വെല്ലുവിളിയാവും. ഗ്രൂപ്പ് എയുടെ ഭാഗമായ മത്സരമാണിത്. പാകിസ്ഥാൻ ബാര്‍ബഡോസ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.
ടീം ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റന്‍ ), സ്‌മൃതി മന്ദാന (വൈസ് ക്യാപ്‌റ്റന്‍), ഷഫാലി വർമ, എസ് മേഘന, താനിയ സപ്‌ന ഭാട്ടിയ, യാസ്‌തിക ഭാട്ടിയ, ദീപ്‌തി ശർമ, രാജേശ്വരി ഗയക്വാദ്, പൂജ വസ്‌ത്രാകർ, മേഘ്ന സിങ്, രേണുക താക്കൂർ, ജെമിമ റോഡ്രിഗസ്, രാധാ യാദവ്, ഹർലീൻ ഡിയോൾ, സ്‌നേഹ റാണ.