റെഡ്ഡിറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് കമ്പനി; സംഭവം ഫെബ്രുവരി 5ന്, യൂസര്‍ ഡാറ്റ സുരക്ഷിതം
ജനപ്രിയ സോഷ്യൽ ന്യൂസ് അഗ്രഗേഷൻ സൈറ്റായ റെഡ്ഡിറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് കമ്പനി. ഫെബ്രുവരി 9നാണ് പ്ലാറ്റ്ഫോമിൽ സുരക്ഷാ വീഴ്ചയുണ്ടായതായി കമ്പനി അറിയിച്ചത്. ഫെബ്രുവരി അഞ്ചിനാണ് ഹാക്കിംഗ് നടന്നതെന്നാണ് വിവരം. ഫിഷിംഗ് ആക്രമണമാണ് നടന്നതെന്ന് കമ്പനി അറിയിച്ചു. ജീവനക്കാർ വഴിയാണ് ഹാക്കർമാർ റെഡ്ഡിറ്റിന്‍റെ സെർവറുകളിൽ പ്രവേശിച്ചത്. ഉപഭോക്താക്കളുടെ പാസ്‌വേർഡുകളും അക്കൗണ്ടുകളും സുരക്ഷിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി റെഡ്ഡിറ്റ് പറഞ്ഞു. ഹാക്കർമാർ ചില ഡോക്യുമെന്‍റുകൾ, കോഡുകൾ, ചില ഇന്റേണല്‍ ബിസിനസ് സിസ്റ്റംസ് എന്നിവയിൽ പ്രവേശിച്ചതായും കമ്പനി പറഞ്ഞു.