വയനാട് ജില്ലയിൽ സമ്പൂർണ്ണ ആദിവാസി സാക്ഷരത പദ്ധതി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഡിസംബറില്‍ നടന്ന പരീക്ഷയില്‍ 12633 പേരാണ് വിജയിച്ചിരുന്നത്. 97.49 ശതമാനമാണ് വിജയം.

വയനാട്: സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വയനാട് സമ്പൂര്‍ണ ആദിവാസി സാക്ഷരതാ പരീക്ഷാ വിജയികള്‍ക്കുള്ള ജില്ലാതല സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ജില്ലാ ആസൂത്രണ ഭവന്‍ എ പി ജെ അബ്ദുല്‍ കലാം ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. നിരക്ഷരതയുടെ തുരുത്തുകള്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണ് സാക്ഷരതാ മിഷനും സര്‍ക്കാരും ലക്ഷ്യമിടുന്നതെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

ചടങ്ങില്‍ എ ഡി എം എന്‍ ഐ ഷാജു മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.എച്ച് സാബു മുഖ്യ പ്രഭാഷകനായി. എം എല്‍ എ ടി സിദ്ദിഖ് ഓണ്‍ലൈന്‍ സന്ദേശം നല്‍കി. ഒ ആര്‍ കേളു എം എല്‍ എ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, സാക്ഷരതാ മിഷന്‍ ഫിനാന്‍സ് ഓഫീസര്‍ എസ് അജിത് കുമാര്‍, സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, ജില്ലാ കോഡിനേറ്റര്‍ സ്വയ നാസര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഒ ആര്‍ കേളു എം എല്‍ എ നിര്‍വ്വഹിച്ചു. മുതിര്‍ന്ന പഠിതാവ് ചിപ്പിയമ്മയെ സംഷാദ് മരയ്ക്കാര്‍ ആദരിച്ചു. മുതിര്‍ന്ന പ്രേരക്മാരായ ശ്യാമള, കെ മുരളീധരന്‍, എ ബെജു ഐസക് ബിന്ദു കുമാരി എന്നിവരെ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എച്ച് സാബു ആദരിച്ചു. ഏറ്റവും കൂടുതല്‍ പേരെ ആദിവാസി സാക്ഷരതാ പരീക്ഷയ്ക്ക് ഇരുത്തിയ പഞ്ചായത്തിനുളള പുരസ്‌ക്കാരം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് ഏറ്റുവാങ്ങി.

Adivasi Saksharatha_Wayanad_02.jpg

ഡിസംബറില്‍ നടന്ന പരീക്ഷയില്‍ 12633 പേരാണ് വിജയിച്ചിരുന്നത്. 97.49 ശതമാനമാണ് വിജയം. 919 ആദിവാസി ഊരുകളിലാണ് പരീക്ഷ നടന്നത്. പൊഴുതന ഗ്രാമപഞ്ചായത്തിലെ സുഗന്ധഗിരി പ്ലാന്റേഷനില്‍ നിന്ന് 85 വയസ്സുള്ള ചിപ്പിയമ്മയാണ് വിജയിച്ചവരില്‍ ഏറ്റവും പ്രായം കൂടിയ പഠിതാവ്. പദ്ധതിയുടെ തുടര്‍ച്ചയായി നാലാം തരം തുല്യതയിലേക്ക് എല്ലാവരെയും പ്രവേശിപ്പിക്കുമെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പറഞ്ഞു.

Related Posts