പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ സമഗ്രമായ പ്രവർത്തനങ്ങൾ: റവന്യൂമന്ത്രി കെ.രാജൻ
പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കുന്നതിന് സമഗ്രമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് റവന്യൂമന്ത്രി കെ.രാജൻ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വീണ്ടശ്ശേരി സുഭദ്രാ മാധവൻ റോഡിൻ്റെ നിർമാണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒല്ലൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ 2021 ഡിസംബറിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 15 ലക്ഷം രൂപ ചെലവഴിച്ചാണ് 17, 18 വാർഡിലെ റോഡ് നിർമ്മാണം നടത്തുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.