ന്യൂയോർക്കിൽ പോളിയോയെ കുറിച്ചുള്ള ആശങ്കകൾ വർധിച്ചു വരുന്നു
ന്യൂയോർക്ക് : അപകടകരമായ വൈറസിന്‍റെ "സമൂഹ വ്യാപനത്തിന്" സാധ്യതയുള്ളതിനാൽ ന്യൂയോർക്ക് സ്റ്റേറ്റ് ഹെൽത്ത് ഉദ്യോഗസ്ഥർ പോളിയോയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുവാൻ ആവശ്യപ്പെട്ടു. ന്യൂയോർക്ക് സിറ്റിയുടെ വടക്ക് രണ്ട് അയൽ കൗണ്ടികളിലെ ഏഴ് വ്യത്യസ്ത മലിനജല സാമ്പിളുകളിൽ പോളിയോ വൈറസ് കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ, ഒരാൾക്ക് മാത്രമാണ് പോളിയോ സ്ഥിരീകരിച്ചത് - സ്ട്രോക്ക് ബാധിച്ച റോക്ക്ലാൻഡ് കൗണ്ടിയിലെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത മുതിർന്നയാൾക്കാണ് രോഗം സ്ഥിതീകരിച്ചത്.