സ്വകാര്യ ബസ് വ്യവസായം നിലനിൽക്കാൻ വിദ്യാർത്ഥികളുടെ കൺസെഷൻ നിയന്ത്രിക്കണം: ജസ്റ്റിസ് രാമചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലനിൽക്കണമെങ്കിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിയന്ത്രിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എം രാമചന്ദ്രൻ. യാത്രാ നിരക്കിലെ ഇളവ് എല്ലാ വിദ്യാർത്ഥികൾക്കും പ്രായോഗികമല്ല. സ്ഥാനമൊഴിയുന്നതിന് മുമ്പ് ജസ്റ്റിസ് എം രാമചന്ദ്രൻ കമ്മീഷന്‍റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവുകൾ പരിമിതപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും യാത്രാ ഇളവുകൾ ഉടൻ നഷ്ടപ്പെടുമെന്ന സൂചനകൾക്കിടെയാണ് ജസ്റ്റിസ് എം രാമചന്ദ്രന്‍റെ പരാമർശം. സ്വകാര്യ ബസ് ഉടമകൾ മാത്രം എന്തിന് വിദ്യാർത്ഥികളെ സഹിക്കണം. യഥാർത്ഥ നിരക്കിന്‍റെ പകുതിയെങ്കിലും വിദ്യാർത്ഥികൾക്ക് നിശ്ചയിക്കണം. ഒപ്പം പ്രായ പരിധിയും വേണമെന്നാണ് ജസ്റ്റിസ് എം രാമചന്ദ്രന്റെ ആവശ്യം. പാവപ്പെട്ട കുട്ടികൾ ആരൊക്കെയാണെന്ന കാര്യത്തിലും പരിശോധന വേണം. 12 വർഷമായി ബസ്, ടാക്സി നിരക്കുകൾ നിശ്ചയിക്കുന്ന കമ്മിഷനായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് എം രാമചന്ദ്രൻ സ്ഥാനമൊഴിയുന്നതിന് മുമ്പാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.

Related Posts