പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ; ഉടൻ ഒഴിപ്പിക്കില്ല, വീടൊഴിയാന്‍ സമയം നല്‍കും

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ വീടുകളും സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടികൾ റവന്യൂവകുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും ആളുകളെ ഉടൻ ഒഴിപ്പിക്കില്ല. ജപ്തിനോട്ടീസ് ലഭിച്ചവർക്ക് വീട് ഒഴിയാൻ സമയം നൽകിയിട്ടുണ്ട്. റവന്യൂ റിക്കവറി നിയമത്തിൻ്റെ സെക്ഷൻ 36 പ്രകാരം സ്വത്തുക്കള്‍ സര്‍ക്കാര്‍ അധീനതയിലേക്കാക്കുന്ന നടപടികളാണ് നടക്കുന്നത്. വീടിന്‍റെയും സ്ഥലത്തിന്‍റെയും വില നിശ്ചയിച്ച ശേഷം ലേല നടപടികൾ ആരംഭിക്കും. 1968ലെ കേരള റവന്യൂ റിക്കവറി ആക്ട് പ്രകാരം സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുക ഈടാക്കുന്നതിന് ഒരു വ്യക്തിയുടെ സ്ഥാവര, ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിന് റവന്യൂ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. ജപ്തി ചെയ്യുന്നതിന് മുമ്പ് വ്യക്തിക്ക് മുൻകൂർ ഡിമാൻഡ് നോട്ടീസ് നൽകിയിരിക്കണമെന്ന് നിയമത്തിലെ 7, 34 വകുപ്പുകൾ പ്രകാരം വ്യവസ്ഥയുണ്ട്.

Related Posts