ഗോട്ടബയ രാജപക്‌സെയുടെ വസതി കയ്യേറി പ്രക്ഷോഭകർ; ശ്രീലങ്കയിൽ വീണ്ടും സംഘർഷം
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ വീണ്ടും കലാപം. പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. സുരക്ഷാ സേനകളെ മറികടന്നാണ് ആയിരക്കണക്കിന് പ്രക്ഷോഭകർ പ്രസിഡണ്ടിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറിയത്. നേരിടാന്‍ ശ്രമിച്ച ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്കൊപ്പം ചേരാനെത്തിയ മുന്‍മന്ത്രിയെ ജനക്കൂട്ടം ഇതിനിടെ 'കൈകാര്യം' ചെയ്തു. ഇതോടെ ഗോട്ടബയ ഔദ്യോഗിക വസതി വിട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.