തിരുവനന്തപുരത്ത് സിൽവർലൈൻ സർവേയിൽ സംഘർഷം; സർവ്വേ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും

തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം സിൽവർലൈൻ സർവേ പുനഃരാരംഭിച്ചതോടെ, കഴക്കൂട്ടം കരിച്ചാറയില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും. കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നാട്ടുകാരേയും പോലീസ് ബലപ്രയോഗത്തിലൂടെ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് സമരക്കാർ പറയുന്നത്. കല്ലിടുന്ന കാര്യം നാട്ടുകാരെ മുൻകൂട്ടി അറിയിച്ചില്ലെന്നും സ്കൂളും പഞ്ചായത്ത് ഓഫിസുമെല്ലാം പദ്ധതി നടപ്പിലാക്കിയാൽ പൊളിക്കേണ്ടി വരുമെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കല്ലിടല്‍ താത്കാലികമായി നിര്‍ത്തിവച്ചു.

Related Posts