നിയമ സഭയിലെ സംഘർഷം; എംഎൽഎമാർക്കെതിരായ തുടർ നടപടി വിശദമായ പരിശോധനക്ക് ശേഷം

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ എം.എൽ.എമാർക്കെതിരായ കേസിലെ തുടർനടപടികൾ വിശദമായ പരിശോധനയ്ക്ക് ശേഷം മതിയെന്ന തീരുമാനവുമായി നിയമസഭാ സെക്രട്ടേറിയറ്റ്. തുടർനടപടികൾക്ക് അനുമതി തേടിയുള്ള പോലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല. അനുമതി നൽകിയാൽ നിയമപരമായി നേരിടാനായിരുന്നു പ്രതിപക്ഷത്തിന്‍റെ നീക്കം. എം.എൽ.എമാരുടെ മൊഴിയെടുക്കാനും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി മഹസർ തയ്യാറാക്കാനും പോലീസ് അനുമതി തേടിയിരുന്നു. എന്നാൽ വിശദമായ പരിശോധനയ്ക്ക് ശേഷം തുടർനടപടി സ്വീകരിക്കാനാണ് നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. ബുധനാഴ്ച സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ തുടർനടപടി സ്വീകരിക്കാൻ മ്യൂസിയം പോലീസാണ് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടിയത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ പ്രതിപ്പട്ടികയിലുള്ള എം.എൽ.എമാരുടെയും സാക്ഷികളായ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്താനും അനുമതി തേടിയിരുന്നു. സഭാ ടിവിയിലെയും സി.സി.ടി.വിയിലെയും ദൃശ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.



Related Posts