രാഷ്ട്രപതി ദ്രൗപദി മുർമു വിന് അഭിനന്ദനമർപ്പിച്ചുകൊണ്ട്; 10 അടി ഉയരത്തിൽ രാഷ്ട്രപതിയുടെ മണൽശില്പം
നാട്ടിക: രാഷ്ട്രപതി ദ്രൗപദി മുർമു വിന് അഭിനന്ദനമർപ്പിച്ചുകൊണ്ട് നാട്ടിക പള്ളം ബീച്ചിൽ ബി ജെ പി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രസിദ്ധ ശില്പി സുരേഷ് 10 അടി ഉയരത്തിൽ രാഷ്ട്രപതിയുടെ മണൽശില്പമൊരുക്കി.
രാഷ്ട്രപതി ഭവന്റെ പാഞ്ചാത്തലത്തിൽ മണൽശില്പമൊരുക്കിയ ശില്പി സുരേഷിനെ ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ കെ അനീഷ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട് സജ്ജിനി മുരളി എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. ആദിവാസി ഗോത്രത്തിൽ നിന്നുള്ള സാധാരണക്കാരി പ്രസിഡണ്ടായതിൽ കാടിന്റെ മക്കളുടെ ആഘോഷത്തോടൊപ്പം കടലിന്റെ മക്കളും കൈകോർത്തുകൊണ്ട് നാട്ടികയിൽ നിർമ്മിച്ച മനോഹരമായ മണൽ ശില്പം രാജ്യത്തിനാകെ അഭിമാനമാണെന്ന് അഡ്വ. അനീഷ് കുമാർ പറഞ്ഞു. നാഗർകോവിൽ സ്വദേശിയായ ശില്പി 20 വർഷമായി തൃശൂരിലാണ് കുടുംബ സമേതം താമസിക്കുന്നത്. ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ്, ജന. സെക്രട്ടറി എ കെ ചന്ദ്രശേഖരൻ, ഭഗീഷ് പൂരാടൻ, ലാൽ ഊണുങ്ങൽ, പി വി സെന്തിൽ കുമാർ, കെ എസ് സുധീർ, എൻ എസ് ഉണ്ണിമോൻ, ഉമേഷ് യു വി, എൻ ജി രാധാകൃഷ്ണൻ, എൻ പി ആഘോഷ്, അജയൻ വി എ, അജയൻ യു ബി, പ്രദീപ് എൻ കെ, വിഷ്ണു പി വി, ശ്രീരാജ്, ഷൈൻ എന്നിവർ നേതൃത്വം നല്കി.