ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികളെ അനുമോദിച്ചു
ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നാഷണൽ ടാലന്റ് സെർച്ച് എക്സാമിൽ സ്റ്റേജ് 2 യോഗ്യത നേടി സ്കോളർഷിപ്പ് കൈവരിച്ച പ്ലസ്ടു കമ്പ്യൂട്ടർ മാത്സ് വിദ്യാർത്ഥിനി അനാമിക രാജേഷിനെയും എൻ ഐ ടി കാലിക്കറ്റിൽ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിച്ച ശാന്തിനികേതനിലെ പൂർവ്വ വിദ്യാർത്ഥിയായ അമൽ കൃഷ്ണയേയും ശാന്തിനികേതൻ മാനേജ്മെന്റ് ഭാരവാഹികളും പ്രിൻസിപ്പലും ചേർന്ന് ആദരിച്ചു. എസ് എൻ ഇ എസ് ചെയർമാൻ ബാലൻ അമ്പാടത്തും , പ്രസിഡണ്ട് കെ കെ കൃഷ്ണാനന്ദ ബാബുവും വിദ്യാർത്ഥികൾക്ക് ഉപഹാരം കൈമാറി.
ചടങ്ങിൽ സ്കൂൾ മാനേജരും സെക്രട്ടറിയുമായ പ്രൊഫ. നന്ദകുമാർ, ട്രഷറർ സുബ്രഹ്മണ്യൻ, എസ് എം സി ചെയർമാൻ പി എസ് സുരേന്ദ്രൻ, സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ കെ ആർ നാരായണൻ, പ്രൊഫ. എം എസ് വിശ്വനാഥൻ, ഹെഡ് മിസ്ട്രസ് സജിത അനിൽ കുമാർ, റിമ പ്രകാശ്, സോഷ്യൽ സയൻസ് വിഭാഗം മേധാവി പി വി സുജ എന്നിവർ സംസാരിച്ചു.