വി ഡി സതീശൻ (എം എൽ എ ) യെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു.
പ്രതിപക്ഷത്തെ ഇനി വി ഡി സതീശൻ (എം എൽ എ) നയിക്കും.
ന്യൂഡൽഹി:
യുവ എം എൽ എ മാരുടെ ശക്തമായ പിന്തുണയെ തുടർന്ന് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ ഹൈക്കമാന്റ് തീരുമാനിച്ചു. അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ തലമുറമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാന്റ് വഴങ്ങിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. വി ഡി സതീശനെ തിരഞ്ഞെടുത്ത വിവരം സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്റ് അറിയിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. 11 മണിയോടെ മല്ലികാർജുൻ ഖാർഗെ ഔദ്യോഗിക നേതാക്കളെ അറിയിച്ചു. എം പി മാരിൽ ഒരാളൊഴികെ എല്ലാവരും സതീശനെ പിന്തുണച്ചു. പാർലമെന്ററി പാർട്ടിയിൽ 11 പേരും സതീശനെ പിന്തുണച്ചു.