രാഹുൽ ഗാന്ധി അറസ്റ്റിൽ
By NewsDesk
ന്യൂഡൽഹി: വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർധന എന്നിവയ്ക്കെതിരെ പാർലമെന്റ് കവാടത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധിച്ച ശശി തരൂർ ഉൾപ്പെടെയുള്ള എംപിമാരെയും കസ്റ്റഡിയിലെടുത്ത് നീക്കി. സമാധാനപൂർവം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചത്. പൊലീസിന് ബലം പ്രയോഗിച്ച് നീക്കാം. ഭയപ്പെടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.