ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി സന്ദോഖ് സിംഗ് അന്തരിച്ചു; യാത്ര നിർത്തിവച്ചു
ലുധിയാന: ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണ് മരിച്ചു. ജലന്ധറിൽ നിന്നുള്ള ലോക്സഭാംഗമായ സന്ദോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. തുടർന്ന് ഭാരത് ജോഡോ യാത്ര നിർത്തിവച്ചു. പഞ്ചാബിലെ ഫിലാലൂരിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ തുടങ്ങിയ സന്ദോഖിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ഹൃദയമിടിപ്പ് വർദ്ധിക്കുകയും ചെയ്തു. കുഴഞ്ഞുവീണ എംപിയെ ഉടൻ തന്നെ ആംബുലൻസിൽ പഗ്വാരയിലെ വിർക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.