കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ഇന്ന്; സിപിഎമ്മിന്റെ ലീഗ് നിലപാട് ഉൾപ്പടെ ചർച്ചയ്‌ക്ക്
കൊച്ചി: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് എറണാകുളത്ത് ചേരും. രാവിലെ 10.30ന്എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം. ലീഗിനെ സി.പി.എം പുകഴ്ത്തിയതും രാഷ്ട്രീയസാഹചര്യങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും യോഗം വിലയിരുത്തും. വിഴിഞ്ഞം സമരവുംഗവർണർ സർക്കാർ യുദ്ധവും ഉൾപ്പെടെ പല വിഷയങ്ങളിലും പൊതുധാരണ ഇല്ലാതിരുന്നിട്ടും രാഷ്ട്രീയകാര്യസമിതി വിളിച്ചുചേർത്തില്ലെന്ന പരാതി എ ഗ്രൂപ്പും കെ മുരളീധരനെപ്പോലുള്ള നേതാക്കളും ഉന്നയിക്കും. യു.ഡി.എഫിൽ വിള്ളലുണ്ടാക്കാൻ സി.പി.എം ലീഗിനെ പുകഴ്ത്തിയതും അതിനെ സ്വാഗതം ചെയ്ത ലീഗ്നേതാക്കളുടെ പ്രതികരണങ്ങളും ഗൗരവമായി കാണണമെന്ന അഭിപ്രായമാണ് ഉയരുന്നത്. തരൂരിന്റെകോഴിക്കോട് പര്യടനം വിവാദമാക്കിയതിൽ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടെന്ന് ഒരു വിഭാഗം നേതാക്കൾചൂണ്ടിക്കാട്ടുന്നു. അതേസമയം അലോഷ്യസ് സേവ്യർ ഇന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടായിചുമതലയേൽക്കും. എറണാകുളം സ്വദേശിയായ അലോഷ്യസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷംഎറണാകുളം ഡിസിസി ഓഫീസിൽ ചുമതലയേൽക്കും. കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. കെ.എസ്.യുപുനഃസംഘടനയുടെ ഭാഗമായി എറണാകുളം ജില്ലാ പ്രസിഡണ്ടായിരുന്ന അലോഷ്യസിനെ ഒരു മാസം മുമ്പാണ്സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.