പാറന്നൂരിൽ പാലത്തിന്റെ തകർന്ന കൈവരി കെട്ടി കോൺഗ്രസ് പ്രതിഷേധം.

പാറന്നൂർ:

കൈവരിയില്ലാതെ വാഹന യാത്രക്കാർക്ക് ഭീഷണിയായിരുന്ന പാറന്നൂർ ബസ് സ്റ്റോപ്പിനു സമീപത്തെ പാലത്തിന്റെ കൈവരി കെട്ടി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇത് അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ചുകൊണ്ട് വർഷങ്ങളായി തകർന്നു കിടന്നിരുന്ന പാലത്തിന്റെ കൈവരി കവുങ്ങ് ഉപയോഗിച്ച് പ്രവർത്തകർ കെട്ടുകയായിരുന്നു. കോൺഗ്രസ് വാർഡ് പ്രസിഡണ്ട് ഒ എം ഷാജി സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് യു പി കിരണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യു പി മുകുന്ദൻ, പി വി റാഫി, എം.എസ് അശോകൻ, എം.വി സുരേന്ദ്രൻ, അമൽ കിഷോർ എന്നിവർ സംസാരിച്ചു.

Related Posts