ഉദ്ഘാടന പരിപാടിയിൽ നിന്ന് എം പിയെ ഒഴിവാക്കി പ്രതിഷേധവുമായി കോൺഗ്രസ്
പെരിങ്ങോട്ടുകര :കിഴുപ്പിളളിക്കര നളന്ദ ഹയർ സെക്കൻ്ററി സ്കൂളിൽ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സയൻസ് ഹൈടെക്ക് ലാബുകളുടെ ഉദ്ഘാടന പരിപാടിയിൽ നിന്നും തൃശ്ശൂർ പാർലമെൻ്റ് മെമ്പർ ടി.എൻ പ്രതാപനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഉദ്ഘാടന സമയത്ത് സ്ക്കൂളിനു മുൻപിൽ താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി കെ സുശീലൻ പ്രതിഷേധ ധൾണ്ണ ഉദ്ഘാടനം ചെയ്തു കോൺഗ്രസ്സ് നേതാക്കളായ എൻ എസ് അയ്യൂബ് ,ആൻ്റോ തൊറയൻ ,കെ എൻ വേണുഗോപാൽ ,എം.കെ ചന്ദ്രൻ ,രാമൻ നമ്പൂതിരി ജോസഫ് തേയ്ക്കാനത്ത് എന്നിവർ പ്രസംഗിച്ചു മിനി ജോസ് ,ശിവജി കൈപ്പിള്ളി ,ആഷിക്ക് ജോസ് , ഷാഫി കല്ലുംകടവ്, റഷീദ് താന്ന്യം ,സലീഷ് കരിപ്പാറ എന്നിവർ നേതൃത്വം നൽകി