കോൺഗ്രസ്സ്‌ ഇന്ത്യയെ വീണ്ടെടുക്കും; എം പി വിൻസന്റ്‌

ഇൻകാസ്‌, ഒ ഐ സി സി തൃശൂർ ജില്ലാ ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ്‌ സ്വീകരിച്ചു കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം

ദുബായ് : വർഗ്ഗീയ ഫാസിസ്റ്റ്‌ ശക്തികളിൽ നിന്ന് കോൺഗ്രസ്‌ ഇന്ത്യയെ വീണ്ടെടുക്കുമെന്ന് മുൻ എം എൽ എയും തൃശൂർ ഡി സി സി പ്രസിഡന്റുമായിരുന്ന എം പി വിസന്റ്‌ പറഞ്ഞു. ഇൻകാസ്‌, ഒ ഐ സി സി തൃശൂർ ജില്ലാ ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ്‌ സ്വീകരിച്ചു കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്രക്ക്‌ ലഭിക്കുന്ന ജനപങ്കാളിത്തം, ഇന്ത്യയുടെ തിരിച്ചുവരവിനെയാണ്‌ സൂചിപ്പിക്കുന്നത്‌. കേരളം കഴിഞ്ഞാൽ ഭാരത്‌ ജോഡോ യാത്ര ശോഷിച്ചു പോകുമെന്ന് സ്വപ്നം കണ്ടിരുന്നവർക്ക്‌ ഇപ്പോൾ വിളറി പിടിച്ചിരിക്കുകയാണ്‌. വർഗ്ഗീയ ഫാസിസ്റ്റ്‌ ശക്തികൾക്കെതിരെ ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കാൻ കോൺഗ്രസ്സ്‌ നടത്തുന്ന ശ്രമം വിഫലമാവില്ലെന്നും അദ്ധേഹം പറഞ്ഞു.

കൊവിഡ്‌ കാലത്ത്‌ പ്രവാസികൾക്ക്‌ വിമാന യാത്ര വിലക്ക്‌ ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിരെ പ്രതീകാത്മക സമരം നടത്തി ആവശ്യമായ ഇടപെടലുകൾ നടത്തിയതിൽ മുന്നിലുണ്ടായിരുന്ന നേതാവായിരുന്നു എം പി വിൻസന്റ്‌ . ദുബൈ പോലീസ്‌ മുൻ മേധാവി ജാസിം ഹസ്സൻ ജുമാ ഗ്ലോബൽ കോഡിനേഷൻ കമ്മറ്റിയുടെ ആദരവ്‌‌ കൈമാറി.

അവാർഡ്‌ തുകയായി ലഭിച്ച ഒരു ലക്ഷം രൂപ അദ്ധേഹം ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റിക്ക്‌ തിരികെ നൽകി. ഈ ആദരവ്‌ മനസ്സറിഞ്ഞ്‌ സ്വീകരിക്കുന്നുവെന്നും, എന്നാൽ തനിക്ക്‌ നൽകാനായി സ്വരൂപിച്ച തുക, പ്രവാസികളുടെ യാത്രാ സഹായത്തിനായി വിനിയോഗിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്‌‌ അവാർഡ്‌ തുക അദ്ധേഹം തിരികെ നൽകിയത്‌. എം എൽ എ ആയിരിക്കെ, ഇന്ത്യയിൽ ഏറ്റവും അധികം ആസ്തി വികസന ഫണ്ട്‌ ചിലവഴിച്ച എം എൽ എ എന്ന നിലയിൽ ഇന്ത്യൻ പ്രസിഡണ്ട് എ പി ജെ അബ്ദുൽ കലാമിൽ നിന്ന് ലഭിച്ച അവാർഡിനേക്കാൾ തനിക്ക്‌ ഏറ്റവും സന്തോഷം നൽകിയത്‌ പ്രവാസികൾ നൽകിയ ഈ അവാർഡ് ആണെന്നും അദ്ധേഹം പറഞ്ഞു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ, ഇൻകാസ്‌ ഒ ഐ സി സി തൃശൂർ ജില്ലാ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ എൻ പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ്‌ യു എ ഇ സെൻട്രൽ കമ്മിറ്റി ആക്ടിംഗ്‌ പ്രസിഡണ്ട് ടി എ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പ്രവാസി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജി പോൾ മാടശ്ശേരി, തൃശൂർ ഡി സി സി ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്‌, ചാവക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ തെക്കേമുറി കുഞ്ഞുമുഹമ്മദ്‌ ഷാർജ്ജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ മാത്യു ജോൺ, ബൈജു വർഗ്ഗീസ്‌, ഇൻകാസ്‌ ഭാരവാഹികളായ അഡ്വ. ടി കെ ആഷിഖ്‌, എസ്‌ എം ജാബിർ, നദീർ കാപ്പാട്‌, ബിജു അബ്രഹാം, സഞ്ജു പിള്ള, ബി പവിത്രൻ, ചന്ദ്രപ്രകാശ്‌ ഇടമന, സതീശൻ, ജോജു, അഡ്വ. സന്തോഷ്‌ നായർ, ബി എ നാസർ, സി എ ബിജു, ടൈറ്റസ്‌ പുല്ലൂരാൻ, ഖാലിദ്‌ തൊയക്കാവ്‌, സി മോഹൻ ദാസ്‌ തുടങ്ങിയവർ സംസാരിച്ചു. വിവിധ എമിറേറ്റുകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. സോഫിയ ബനേഷ്‌ അബ്ദുൽ മനാഫിന്‌ അക്കാദമിക്‌ എക്സലൻസ്‌ അവാർഡ്‌ കൈമാറി. കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ കെ എം അബ്ദുൽ മനാഫ്‌ സ്വാഗതവും, ഇൻകാസ്‌ ഷാർജ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാന്റി തോമസ്‌ നന്ദിയും പറഞ്ഞു.

Related Posts