ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും
ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പണികള്‍ ജൂലൈ 6 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ലെവല്‍ ക്രോസ് വഴിയുള്ള വാഹന ഗതാഗതമാണ് നിരോധിക്കുക. തൃശൂരില്‍ നിന്ന് ഗുരുവായൂര്‍ ഭാഗത്തേയ്ക്കും, തിരിച്ചും പോകുന്ന എല്ലാ വാഹനങ്ങളും കുന്നംകുളം വഴി തിരിഞ്ഞു പോകേണ്ടതാണ്. ഹ്രസ്വദൂര വാഹനങ്ങള്‍ തൈക്കാട് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞു ചിറ്റാറ്റുകര, പാവറട്ടി, പഞ്ചാരമുക്ക് വഴി ഗുരുവായൂര്‍ ഭാഗത്തേയ്ക്ക് എത്തി ചേരാം. കൂടാതെ മമ്മിയൂര്‍ വഴി കുന്നംകുളം റോഡ് കയറി ചാട്ടുകുളം റോഡ് വഴി തൈക്കാട് എത്തിപ്പെടാം. ഗുരുവായൂരില്‍ നിന്നുള്ള ചെറിയ വാഹനങ്ങള്‍ക്ക് ബാബു ലോഡ്ജിന്റെ സൈഡിലുള്ള റോഡ് വഴി വണ്‍വേ പ്രകാരം ചൂണ്ടല്‍ റോഡിലേയ്ക്ക് എത്തിച്ചേരാവുന്നതാണെന്ന് ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ അറിയിച്ചു.